ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു.
ഒന്നും അറിയില്ലെന്ന് പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കള്ളി വെളിച്ചത്തായപ്പോള്‍ ഉരുണ്ട് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യവകുപ്പിന്റെ മന്ത്രി താന്‍ ഒന്നും അറിഞ്ഞില്ല, കണ്ടില്ല, ഇങ്ങനെയൊരു പദ്ധതിയില്ല എന്നാണ് പറഞ്ഞത്. 2018ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍ പരിപാടിക്കാണെന്നും വേറെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ഇ.എം.സിസിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും മന്ത്രിയുമായി സംസാരിച്ചു എന്നാണ് പറഞ്ഞത്. അപ്പോള്‍ ആരാണ് കളവ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന് വേണ്ടി ഉരുണ്ട് കളിക്കുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ഇവരുമായി ചര്‍ച്ച നടത്തി എന്നതിനും വ്യവസായമന്ത്രി ഇ. പി ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്ന് പറഞ്ഞ ചെന്നിത്തല ഒരു ഫോട്ടോയും കാണിക്കുന്നുണ്ട്.

മെഴ്‌സിക്കുട്ടിയമ്മയുമായി ഈ കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രമാണിതെന്നാണ് ചെന്നിത്തല അവകാശപ്പെട്ടത്.ഇവരെ അറിയില്ലെന്ന് പറയുന്ന മന്ത്രി ഈ ചര്‍ച്ച നടത്തിയതെന്തിനാണെന്ന് വ്യക്തമാക്കണം. മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. അത് ചര്‍ച്ച ചെയ്യുന്നതിനായി മേഴ്‌സിക്കുട്ടിയമ്മ തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചതായി ഇ.എം.സി.സി മന്ത്രി ഇ. പി ജയരാജന് നല്‍കിയ കത്തില്‍ പരമാര്‍ശിക്കുന്നെണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *