കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കേസ് എടുത്തതിനെതിരെ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനമുയർത്തി സാബു എം. ജേക്കബ്. ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സാബു പറഞ്ഞു. .

ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി സമ്മേളനത്തിൽ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ കുന്നത്തുനാട് പൊലീസാണ് ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കേസെടുത്തത്. ട്വന്‍റി ട്വന്‍റി കോർഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ളവർക്കെതിരെയാണ് കേസ് . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ പൊതുദർശനം പാടുള്ളൂ എന്ന് നോട്ടീസ് നൽകിയിരുന്നെന്നും ഇത് ലംഘിച്ചതിനാലാണ് കേസെടുത്തതെന്നും കുന്നത്തുനാട് പൊലീസ് വിശദീകരിക്കുന്നു. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *