ആര്‍.എസ്.എസ്സുമായി ചര്‍ച്ച എന്ന പേരില്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി.ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് ചര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..മുസ്‌ലിംകളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ കൂട്ടായി തീരുമാനിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനായ ജംഇയത്തുൽ ഉലമായെ ഉള്‍പ്പെടെയുള്ള സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു.ചർച്ചയാകാമെന്നാണ് ജമാഅത്ത് നിലപാട്.അത് സ്വാർഥ താല്പര്യങ്ങൾക്കാവരുത്.മുസ്ലിം പ്രശ്നങ്ങൾക്ക് വേണ്ടിയാവണം.മുസ്ലിം സംഘടനകളുടെ വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നു.ചർച്ചക്കെതിരായ പ്രചരണം ഇസ്‌ലാമോഫോബിയ ആണ്.വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ ഉണ്ടായിരുന്നു.അത് പുറത്ത് വരാൻ വേണ്ടിയാണ് കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി, ചില ക്രിസ്തീയ സഭകള്‍ എല്ലാം ചര്‍ച്ച നടത്തുമ്പോഴും അതിന്റെ പേരില്‍ ഇവിടെ ഒരു ബഹളവും നടക്കാറില്ല. അപ്പോഴൊന്നും അത് ഇന്ത്യയിലെ മതനിരപേക്ഷ മുന്നേറ്റത്തിന് അപകടം വരുത്തുമെന്ന് കേരളത്തിലെ മുഖ്യമന്ത്രി ആശങ്കപ്പെട്ടിട്ടില്ല. ഇത് ശുദ്ധ ഇസ്ലാമോഫോബിയ ആണ്. അങ്ങനെ ഒരു പ്രിവിലേജ് നിങ്ങള്‍ക്കില്ല എന്ന മറുഭാഷയാണ് മറുപടി.

Leave a Reply

Your email address will not be published. Required fields are marked *