എറണാകുളം: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ നാലുദിവസം കൂടി ഇ.ഡി കസ്റ്റഡിയില്‍. 24 വരെ ശിവശങ്കര്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരും. നാലുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞെന്ന് ഇഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യല്‍ 24നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്ന് ഇ.ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *