പോസ്റ്റോഫീസ് എന്നൊക്കെ പറയമ്പോൾ കുന്ദമംഗലത്തുകാർക്ക് ആദ്യം ഓർമയിൽ വരിക ഒരു പക്ഷേ കുഞ്ഞിക്കാ മുയെന്ന പോസ്റ്റ്മാന്റെ മുഖമായിരിക്കും. ഒരു തലമുറയുടെ മെസ്സഞ്ചറായിരുന്ന തപാലുമായുള്ള കുഞ്ഞിക്കാമുക്കയുടെ ഓട്ടം അവസാനിക്കുകയാണ്. 42 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം 29ന് കുഞ്ഞിക്ക തപാൽ വകുപ്പിൽ നിന്നും പടിയിറങ്ങും. സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം വെറുമൊരു പോസ്റ്റ്മാനല്ല കുഞ്ഞാമു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക. പോസ്റ്റോഫീസിലെ ഓൾറൗണ്ടറാണ്. പഞ്ചായത്തിലെ എല്ലാ വീടും കുഞ്ഞിക്കയ്ക്ക് അറിയാം വീട് മാറിയവരെ കണ്ടുപിടിക്കാനും പോസ്റ്റോഫീസിലെ ഏത് സേവനത്തിനും നാട്ടുകാർ ധൈര്യമായി ആശ്രയിച്ചിരുന്നത് കുഞ്ഞിക്കയെയാണ്. 1982-ൽ കുന്ദമംഗലം സബ് പോസ്റ്റ് ഓഫീസിൽ ടെലിഗ്രാം മെസഞ്ചർ ( ഇ.ഡി മെസഞ്ചർ )ആയി ജോലി തുടങ്ങിയതാണ് കുഞ്ഞിക്ക. മാസം 138 രൂപയായിരുന്നു ശമ്പളം. ദുഖവാർത്തകളറിയിച്ചുകൊണ്ട് കമ്പി (ടെലിഗ്രാം) എത്തിയിരുന്ന കാലത്ത് കുഞ്ഞിക്ക വീട്ടിലേക്ക് കയറി വരുന്നത് കണ്ടാൽ ആരുടേയും നെഞ്ചിടിപ്പ് കൂടും. പിന്നീട് സുഖവും സന്തോഷവും പ്രവാസലോകത്തുനിന്ന് ഉൾപ്പെടെ കമ്പിയായ വരുന്ന സമയമായപ്പോൾ ആളുകൾ കുഞ്ഞിക്കയുടെ വരവ് കാത്തിരുന്ന് തുടങ്ങി. ടെലിഫോൺ കളം കീഴടക്കിയ കാലത്ത് ടെലി’ഗ്രാം സംവിധാനം തന്നെ എടുത്തുകളഞ്ഞതോടെ കുഞ്ഞിക്ക പെരിങ്ങൊളം ബ്രാഞ്ച് പോസ്റ്റ് ഓഫീസിലേക്ക് മാറി. 2002 -ൽ പെരിങ്ങൊളം മിൽമയിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെത്തി. തുടക്കം മുതലെ ഇ ഡി ഡി എ കം ഇ ഡി എംസി ആയിരുന്നു കുഞ്ഞിക്ക. മെയിൽ കൊണ്ടുവരുന്നതും, വിതരണം ചെയ്യുന്നതും എല്ലാം ഇദ്ദേഹമായിരുന്നു. വരുമാനം തുച്ഛമായതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ഇവിടെ നിന്നും അവധിയെടുത്ത് കുന്ദമംഗലത്ത് പോസ്റ്റുമാൻ ആയും ഗ്രൂപ്പ് ഡി ആയും ജോലി നോക്കും.കുന്ദമംഗലത്ത് ലീവിൽ ഗ്രൂപ്പ് ഡി (ക്ലാസ്സ് ഫോർ )ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പെരിങ്ങൊളം ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ഇ.ഡി പോസ്റ്റ്മേൻ) ആണ് കുഞ്ഞിക്ക. ശമ്പളം 23 , 150 രൂപയായി കൂടിയെന്നല്ലാതെ കാര്യമായ ആനുകൂല്യങ്ങളൊന്നുമില്ല. 40 വർഷം പണിയെടുത്ത് സീനിയോറിറ്റി ലിസ്റ്റിൽ പോലും ഉൾപ്പെടാതെ ഇ.ഡി യായി തന്നെ വിരമിക്കേണ്ടി വന്നിട്ടും കുഞ്ഞിക്കയ്ക്ക് പരിഭവവുമില്ല. സർക്കാരിന് വേണ്ടെങ്കിലും തന്നെ സ്നേഹിക്കുന്ന നാട്ടുകാരുണ്ടാവും കൂടെയെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പെൻഷനോ മറ്റ് വലിയ ആനുകൂല്യമോ ഇല്ലാതെയാണ് ഇദ്ദേഹം പോസ്റ്റോഫീസിന്റെ പടിയിറങ്ങുന്നത്. പിരിയുമ്പോൾ കയ്യിൽ കിട്ടുക ഒന്നര ലക്ഷത്തോളം രൂപ ഇതാണ്. ഭാര്യ സൈനബ മക്കളായ റഫീഖും ,സഫീനയും, സഫീറും അടങ്ങുന്ന കുഞ്ഞിക്കയുടെ കുടുംബത്തിനുള്ള നീക്കിയിരുപ്പ് .സിബ്ഗത്തുള്ള എംജനശബ്ദ ന്യൂസ്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
