കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ യു എസ് എസ് വിദ്യാര്‍ഥികള്‍ക്കായി പഞ്ച ദിന നൈറ്റ് ക്യാമ്പ് ‘്ictory nights ‘ സംഘടിപ്പിച്ചു. ഫെബ്രുവരി 28 ന് നടക്കുന്ന യു എസ് എസ് സ്‌കോളര്‍ഷിപ് പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും മത്സര പരീക്ഷകളെ ഭയശങ്കയില്ലാതെ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ഫൈസല്‍ നൈറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എച്ച് എം ദീപു സ്വാഗതം ചെയ്ത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കല അധ്യക്ഷയായി. ധനേഷ് ആശംസയും യുഎസ്എസ് കണ്‍വീനര്‍ അര്‍ജുന്‍ നന്ദിയും പറഞ്ഞു. ഫെബ്രുവരി 19 ന് ആരംഭിച്ച ക്യാമ്പ് ഫെബ്രുവരി 24 ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *