
സിനിമ ചിത്രീകരണത്തിനിടെ നടന്‍ മമ്മൂട്ടി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചു . മമ്മുട്ടി കുടുംബസമേതം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് കണ്ടത്. ജോണ്‍ ബ്രിട്ടാസ് എം.പിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്.മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സിനിമയുടെ ഡല്‍ഹി ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വെള്ളിയാഴ്ച മോഹന്‍ലാലും എത്തുമെന്നാണ് വിവരം.മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനീഷ് ഹുസൈന്‍, ഷഹീന്‍ സിദ്ധിഖ്, അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരാണ് ചിത്രത്തിലും മറ്റ് അഭിനേതാക്കള്‍.
മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രവുമാണിത്. ബോളിവുഡിലെ മുന്‍നിര ക്യാമറമാനാനായ മനുഷ് നന്ദന്‍ ആണ് ഈ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.