കോഴിക്കോട് : തൊണ്ടയാട് – രാമനാട്ടുകര ദേശീയപാത ബൈപാസിലെ മെട്രോ കാർഡിയാക് ആശുപത്രിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ ഹുസൈൻ (32) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു റോഡ് അപകടം. ഹുസൈൻ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീഴുകയും പിന്നാലെ വന്ന കോൺക്രീറ്റ് മിക്സ്ർ ലോറി ഇദ്ദേഹത്തിന്‍റെ തലയിലൂടെ കയറിയിറങ്ങുകയുമായിയിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *