ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാർച്ച്‌ 28 നാണ് വിജ്ഞാപനം വരിക. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വോട്ടെടുപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂൺ 6 ന് മുൻപ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ജൂൺ 4 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.70 കോടിയാണ്. പുരുഷ വോട്ടർമാർ 1 കോടി 37 ലക്ഷത്തിലധികമാണ്. 1.39 കോടിയിലധികമാണ് സ്‌ത്രീ വോട്ടർമാർ. 1069 ആണ് ലിംഗാനുപാതം.380 ഭിന്നശേഷി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടർമാരിൽ 3977 പേർ 100 വയസ് കഴിഞ്ഞവരാണ്. 0.92 ശതമാനമാണ് മുതിർന്ന പൗരന്മാർ. 2,88,533 യുവ വോട്ടർമാരുമുണ്ട്.ആകെ വോട്ടർമാരിൽ 1.36 ശതമാനം യുവ വോട്ടർമാരാണ്. 18 ലക്ഷം യുവ വോട്ടർമാരാണ് ജനുവരിക്ക് ശേഷം പേരുചേർത്തത്. പ്രവാസി വോട്ടർമാരുടെ എണ്ണം 88,230 ആണ്.

Leave a Reply

Your email address will not be published. Required fields are marked *