തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്.

അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. തന്നെ കോൺഗ്രസ് ചിറയൻകീഴ് സീറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ബി എസ് അനൂപ് പറഞ്ഞു. രമ്യാഹരിദാസിന് സീറ്റ് കൊടുക്കുകയായിരുന്നു. ചിറയിൻകീഴ് കോൺഗ്രസ് വിട്ടു വന്ന BS അനൂപ് ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴിൽ കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ BS അനൂപ് മത്സരിച്ചിരുന്നു.

കോൺഗ്രസിൽ ആർക്കും പ്രവർത്തിക്കാൻ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ.ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയുള്ളവർക്കേ കോൺഗ്രസിൽ നിൽക്കാൻ കഴിയു. സിപിഐഎം ദളിത് ആക്ഷേപ പരാമർശം പിൻവലിക്കണം. ഇടതുഭരണം ജനവിരുദ്ധം. അട്ടപ്പാടിയിൽ നവജാത ശിശുമരണം തുടരുന്നു. തിരഞ്ഞെടുപ്പിൽ വലിയ മാറ്റവുണ്ടാകും. എൻ ഡി എ കേരളത്തിൽ വലിയ മുന്നേറ്റം നടത്തും. അവശേഷിക്കുന്ന സീറ്റിൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *