കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം.ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു.ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം.ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.തെലങ്കാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകും.17-ൽ 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കിൽ സീറ്റുണ്ടാകില്ല.ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോൾ സര്‍വേ പറയുന്നു.സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കും.നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ.ട്രെൻഡ് വ്യക്തമാണെന്നും 28-ൽ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.വലിയ പ്രതീക്ഷ നൽകിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്, എന്നിട്ടും ഒന്നും ചെയ്തില്ല.കോൺഗ്രസ് സർക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020