കുന്ദമംഗലം പഞ്ചായത്ത്‌ വാർഡ് 12കുടുംബശ്രീ വാർഷികം ഗ്രാമോത്സവം 25 അഡ്വ. പി ടി എ റഹിം എംഎൽഎ ഉത്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ പി.പി ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി ആയിരുന്നു.ആരോഗ്യ പ്രവർത്തകൻ സി. പി. സുരേഷ് ബാബു പ്രഭാഷണം നടത്തി. കേരള ഫയർ ആൻഡ്‌ റെസ്ക്യൂ ഫോഴ്സ് അഗ്നി സുരക്ഷ ബോധ വൽക്കരണവും ഡെമോൻ സ്ട്രക്ഷൻ ക്ലാസും നടത്തി.പി. പി. ഉണ്ണികൃഷ്ണൻ, ബൈജു. വി. പി, സുഭാഷ്. പി എം, ശശികല. പി. എന്നിവർ ആശംസ പ്രസംഗം നടത്തി. വാർഡ് മെമ്പർ കെ. സുരേഷ് ബാബു സ്വാഗതവും എഡിഎസ് പ്രസിഡന്റ്‌ വി. ഷെരീഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *