തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയൻ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് അല്‍പസമയത്തിനകം .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ സാക്ഷിയാക്കി വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.എൽ ഡി എഫിലേയും സാമൂഹ്യ സാംസ്‌കാരിക രംഗത്തേയും പ്രമുഖരാണ് സ്റ്റേഡിയത്തിലേക്ക് വരുന്നത്. മുന്നൂറിൽ താഴെ കസേരകൾ മാത്രമാണ് പന്തലിനുളളിൽ ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *