പുതു ചരിത്രം രചിച്ച കേരളത്തിന്റെ രാഷ്ട്രീയചരിത്രംതന്നെ തിരുത്തികുറിച്ച് തുടര്‍ഭരണം കരസ്ഥമാക്കിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സീതാറാം യെച്ചൂരിക്ക് ഹസ്തദാനം നൽകിയാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്

കെ രാജൻ ,റോഷി അഗസ്റ്റിൻ ,എ കെ ശശീന്ദ്രൻ ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,വി അബ്‌ദുറഹ്‌മാൻ,ജി ആർ അനിൽ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *