രണ്ടാം പിണറായി വിജയൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഭൂരിപക്ഷം സിപിഐഎം മന്ത്രിമാരും സിപിഐ മന്ത്രിമാരും ‘സഗൗരവ’മാണ് സത്യവാചകം ഏറ്റുചൊല്ലിയത്. 

ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സി.പി.എം. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ ആണ് സത്യവാചകം ചൊല്ലിയത്.

Leave a Reply

Your email address will not be published. Required fields are marked *