കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ് എഫ് ഐ നടത്തിയ ആൾമാറാട്ടത്തിൽ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സർവകലാശാല. പ്രൊ.ഷൈജുവിനെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു.സര്‍വകലാശാലയെ കബളിപ്പിച്ചതിന് പ്രിന്സിപ്പാളിനെതിരെയും ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു. ഇത് കൂടാതെ, പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും.തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും..പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞ

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജിൽ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും.മുതിർന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പരിശോധിക്കും.
കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ സര്‍വകലാശാലക്ക് പരിമിതി ഉണ്ട്.പോലീസിന് ഇത് അന്വേഷിക്കാം.തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്ന് തന്നെ ഫലം സര്‍വകലാശാലയെ അറിയിക്കണം.കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *