സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം. ഇതിനായി ഓർഡിനൻസ് ഇറക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായി കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭ യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. തദ്ദേശ വാർഡ് വിഭജനം എന്ന ഒറ്റ അജണ്ട കേന്ദ്രീകരിച്ചാണ് ഇന്ന് മന്ത്രിസഭ യോ​ഗം ചേർന്നത്. സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി തദ്ദേശ ഭരണ വാർഡുകൾ പുനർനിർണയിക്കുന്നതിനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. 1200 വാർഡുകൾ അധികം വരുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് പുനർനിർണയമാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്ന് വിമർശനം നിലനിൽക്കുന്നുണ്ട്. രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കരട് തയ്യാറായി നിയമനിർമ്മാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന പരാതി പ്രതിപക്ഷത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *