തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, പിആര്‍ഡി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ രമേശ് ചെന്നിത്തലയും വ്യവസായം, ഐടി വകുപ്പുകൾ പി.കെ. കുഞ്ഞാലിക്കുട്ടിയും കൈകര്യം ചെയ്യും.
- വി.ഡി. സതീശന്‍ – ധനകാര്യം, പൊതുഭരണം, തുറമുഖം
- പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി
- രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, കയര്‍
- സണ്ണി ജോസഫ്– വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി
- കെ. മുരളീധരന്‍ – ആരോഗ്യം, ദേവസ്വം
- മോന്‍സ് ജോസഫ് – ജലവിഭവം
- ഷിബു ബേബി ജോണ്‍– വനം
- അനൂപ് ജേക്കബ്– ഭക്ഷ്യ-സിവില്‍ സപ്ലൈസ്
- സി.പി. ജോണ്‍ – ഗതാഗതം
- എ.പി. അനില്‍കുമാര്‍ – റവന്യൂ
- എന്‍. ഷംസുദ്ദീന്‍ – വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം
- പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
- റോജി എം. ജോണ്‍ – ഉന്നതവിദ്യാഭ്യാസം
- ബിന്ദു കൃഷ്ണ – തൊഴില്‍, വനിതാശിശുക്ഷേമം
- എം. ലിജു – എക്സൈസ്, സഹകരണം
- കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം
- പി.കെ. ബഷീര്‍ – പൊതുമരാമത്ത്
- വി.ഇ. അബ്ദുല്‍ ഗഫൂര്‍ – ഫിഷറീസ്, സാമൂഹികക്ഷേമം
- ടി. സിദ്ദിഖ് – കൃഷി
- കെ.എ. തുളസി – പിന്നാക്കക്ഷേമം
- ഒ.ജെ. ജനീഷ് – യുവജനക്ഷേമം
നാളെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.
