സംസ്​ഥാനത്ത്​​ പെട്രോൾ ഡീസൽ വില ഞായറാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 29 ​ൈപസയും ഡീസൽ ലിറ്ററിന്​ 30 ​ൈപസയുമാണ്​ വർധന. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോൾ വില 98.93 രൂപയായി.ഡീസലിന്​ 94.17 രൂപയും. കൊച്ചിയിൽ 97.32രൂപയാണ്​ ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന്​ 92.71രൂപയും.

പെട്രോൾ -ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയ​േതാടെ വ്യവസായ സ്​ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ്​ വിഗ്​ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ ​സ്​ഥാപനങ്ങളുടെ ചിലവുകളും വർധിക്കും. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധന കൂടി താങ്ങാനാകില്ലെന്നാണ്​ വിലയിരുത്തൽ.

മെ​േട്രാ നഗരങ്ങളിൽ മുംബൈയിലാണ്​ ഏറ്റവും ഉയർന്ന പെട്രോൾ വില. 103.08 രൂപയാണ്​ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നിരക്ക്​. ഡീസലിന്​ 95.14രൂപയും. പെട്രോൾ വിലക്ക്​ പിന്നാലെ ഡീസലും വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറിയടിക്കുമെന്നാണ്​ വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *