കോഴിക്കോട്: മുന്‍ സിപിഎം എംഎല്‍എ കെകെ ലതികയ്‌ക്കെതിരെ അന്വേഷണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഡിജിപി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘എന്തൊരു വര്‍ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിര്‍മിച്ചതില്‍ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കെ.കെ ലതിക പോസ്റ്റ് പിന്‍വലിച്ചത്.
