കാസർകോട്: കാസര്‍കോട്: ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് പരുക്കേറ്റ രണ്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ കാലുകള്‍ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ അലോഷ്യസ് (39), സൂരജ് (32) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്. ഒരാളുടെ കാല്‍ മുട്ടിനു താഴെവെച്ചും മറ്റൊരാളുടെ കാലിന്റെ പാദവുമാണ് മുറിച്ചുനീക്കിയത്. വ്യാഴാഴ്ച ദേശീയപാതയില്‍ വാഹനപരിശോധന നടത്തവേയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ പൊലീസുകാരെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ഇടിച്ചശേഷമാണ് കാര്‍ നിന്നത്. കാറിനും ജീപ്പിനും ഇടയില്‍പ്പെട്ടതോടെയാണ് പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *