ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി പരാമർശത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ .സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് അദ്ദേഹം പറഞ്ഞു

സുപ്രിംകോടതിയുടെ നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സർക്കാരിന്റെ അശാസ്ത്രീയ രീതിയെ കോടതി വിമർശിച്ചു. ജീവിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തിയ സർക്കാരിനുള്ള തിരിച്ചടിയാണിത്. ഓണത്തിനും ക്രിസ്മസിനും ഇളവ് നൽകാത്ത സർക്കാർ ബക്രീദിന് മാത്രം ഇളവുകൾ നൽകുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *