കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ സംഭവം രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വകാര്യതയ്ക്ക് ഉള്ള അവകാശ ലംഘനമാണിതെന്നും മോദി സര്‍ക്കാരിന്‍രെ ചാരപ്രവര്‍ത്തനത്തെ സിപിഐഎം അപലപിക്കുന്നുവെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

നിയമ വിരുദ്ധമായ നടപടി ആണ് പൗരാവകാശത്തെ വെല്ലുവിളിക്കുന്നത്. എന്തിനാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായി. നേരത്തെയും ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. സ്വകാര്യതയ്ക്ക് ഉള്ള അവകാശ ലംഘനം ആണ് ഇത്. ഇത് വരെയും പേഗാസസ് ഉപയോഗം പരസ്യമായി നിഷേധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.
പാര്‍ലമെന്റില്‍ ഇതിന് ഉത്തരം പറയാനും അന്വേഷണത്തിന് ഉത്തരവിടാനും മോദി ബാധ്യസ്ഥനാണ്. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ലമെന്ററി, അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം.

ഫോണ്‍ ചോര്‍ത്തല്‍ സംഭവം രാജ്യത്തിന് അപമാനകരമാണെന്നും സത്യം പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു. ഇതിന് പിന്നില്‍ എന്ത് ഗൂഢാലോചനയാണ് നടന്നത്. അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ട് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമം നടന്നാലും സ്ത്രീകള്‍ക്ക് നേരെ ആക്രമം നടന്നാലും ആരോപണങ്ങള്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണെന്ന് മോഡി സര്‍ക്കാര്‍ പറയുന്നു. ഉത്തരം പറയുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കല്ലാതെ എന്‍എസ്ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടന്നു എന്ന് ആരോപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ത് ഗൂഢാലോചന ആണ് നടന്നത് എന്ന് പറയണം.

Leave a Reply

Your email address will not be published. Required fields are marked *