വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺ​ഗ്രസിൽ ഭിന്നത.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ സംസ്ഥാന നേതാക്കള്‍ അഖിലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു.ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.യൂത്ത് കോൺഗ്രസിന്‍റെ 12 സംസ്ഥാന നേതാക്കൾ ആണ് ദേശീയ പ്രസിഡന്‍റിന് കത്തയച്ചത് 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രഹസ്യമായി ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്യാനാകുന്നില്ല. തുടര്‍ച്ചയായി ഗ്രൂപ്പിലെ കാര്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം. ഇതുസംബന്ധിച്ച് ഷാഫി പറമ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഗൗരവത്തോടെ വിഷയം കാണുന്നില്ലെന്നും അതുകൊണ്ടാണ് ശബരീനാഥന്റെ വാട്‌സാപ്പ് ചാറ്റും പുറത്തേക്ക് വന്നതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *