മുന്‍ മന്ത്രി കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ കെടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ട്. അത് അഭിഭാഷകന് കൈമാറി കഴിഞ്ഞു. സത്യവാങ്മൂലത്തിനൊപ്പം അവ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.
നാളെ തെളിവുകള്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകള്‍ നടത്തിയിരുന്നതെന്ന് തെളിയിക്കപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അന്വേഷണത്തില്‍ ഇടപെടുന്നുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കേസ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുന്നത് പ്രതീക്ഷയ്ക്ക് വകനല്കുന്നു. മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട് ഭയപ്പെടുകയാണ്. സംവിധാനത്തെ ഉപയോഗിച്ച് കൃത്രിമത്വം കാണിക്കുകയാണ്. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം തോന്നുന്നു. ഞാന്‍ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ നാളെ എല്ലാം തെളിയുമെന്ന് സ്വപ്ന പറഞ്ഞു.
