കണ്ണൂര്‍ വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്ല് നിരത്തി വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി അപകടത്തില്‍ നിന്നും മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്കാണ്.

ഇന്നലെ രാത്രിയാണ് നീക്കം നടന്നത്. ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പും പ്രദേശത്ത് സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു. അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *