മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഗ്രാന്റ് റോഡിലായിരുന്നു അപകടം നടന്നത്. നാലുനിലകളുള്ള റുബിനിസ മന്‍സില്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാല്‍ക്കണിയുമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. കെട്ടിടം തകരുമ്പോള്‍ 35-40 പേര് കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഡിസാസ്റ്റര്‍ കണ്ട്രോള് അറിയിച്ചു. മുംബൈ അഗ്നിശമന സേനയും പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020