ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നാണ് മന്ത്രിയുടെ ചോദ്യം.

ഈ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എ കെ മുനീറിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. അത് മുസ്ലിം ലീഗിന്റെ നിലപാട് ആണെന്ന് കരുതുന്നില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വിവാദ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *