നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെ ആണ് പിടിയിലായത്. പോലീസുകാരനില്‍ നിന്ന് മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ഷംനാസ് ഷാജി എന്നയാളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ചില പോലീസുകാര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് സിവില്‍ പോലീസ് ഓഫീസറായ ഷാനവാസ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *