പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടുണ്ടെങ്കിലും ഇനിയും ഉയരണണമെന്ന് വിജിലൻസ് മേധാവി ടി കെ വിനോദ് കുമാർ ഐ പി എസ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല കമ്മറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കവും, സംശുദ്ധതയും, കഠിനാദ്ധ്വാനവും, പഠിക്കാനുള്ള വിശാലമായ താൽപര്യവും ഇതിനൊക്കെ അനുസൃതമാക്കിയുള്ള ചിട്ടകളും, ക്രമീകരണവുമാണ് ജീവിതവിജയത്തിൻ്റെ അടിസ്ഥാനമെന്ന് കുട്ടികൾ മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരു: റൂറൽ അഡീ.എസ്.പി എം.കെ.സുൽഫിക്കർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ.പ്രശാന്ത്, സംസ്ഥാന നിർവാഹക സമതി അംഗം കെ.വിനോദ് കുമാർ, കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ല സെക്രട്ടറി ജി.വി.വിനു എന്നിവർ അശംസയർപ്പിച്ച് സംസാരിച്ചു. ജില്ല പ്രസിഡൻ്റ് ഡി. ഷിബുകുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ആർ.കെ.ജ്യോതിഷ് സ്വാഗതവും, ജോ: സെക്രട്ടറി ഷാ. എ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *