കോഴിക്കോട്: മാങ്കാവില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ബസ് ഡ്രൈവറെ ആക്രമിച്ചത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ സുബ്രഹ്‌മണ്യന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.