അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തില്‍ നടത്തുമെന്ന് കായിക മന്ത്രി അറിയിച്ചു. . ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കായിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കമ്പനി രൂപീകരിച്ചു. സ്റ്റേഡിയങ്ങളുടെ നവീകരണം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കും. അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാംപ് കേരളത്തില്‍ സംഘടിപ്പിക്കുമെന്നും വനിതാ ഫുട്‌ബോള്‍, ബീച്ച് ഫുട്‌ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *