കൊച്ചി: കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ആറ് തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു കെ മുഹമ്മദലി. ദീർഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.