ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ.സംസ്ഥാന അണ്ടർ 17 കബഡി താരങ്ങൾ ടോയ്‍ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലെ സഹരാൻപൂരിൽ സെപ്തംബര്‍ 16ന് നടന്ന അണ്ടര്‍ 17 സ്റ്റേറ്റ് ലെവല്‍ കബഡി മത്സരത്തിനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് ടോയ്‍ലറ്റിനകത്ത് വച്ച് ഭക്ഷണം നല്‍കുന്നതാണ് വീഡിയോ. ഒരു പാത്രത്തിൽനിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സ്ഥലമില്ലാത്തതിനാൽ ഭക്ഷണം ‘ചേഞ്ചിങ് റൂമിൽ’ സൂക്ഷിച്ചതാണെന്ന് സഹരൻപൂർ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന പ്രതികരിച്ചു. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാൻ വേറെ സ്ഥലമില്ലായിരുന്നെന്നും സ്പോർട്സ് ഓഫീസർ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *