പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവീന്റെ മരണം ദൗര്‍ഭാഗ്യകരമെന്നും കുടുംബത്തിന് പിന്തുണ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ നീതിയുക്തമാകണമെന്ന് എഡിഎമ്മിന്റെ കുടുംബം ഗോവിന്ദനോട് ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണെന്നു പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാര്‍ട്ടി ഒറ്റതട്ടിലാണെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പറഞ്ഞു.
നവീന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. നിയമപരമായ പരിരക്ഷ കിട്ടണം. കുറ്റവാളികളെ ശിക്ഷിക്കണം. അദ്ദേഹം പറഞ്ഞു.