ന്യൂ ഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചെ ചൊല്ലി രാഷ്ട്രീയ രംഗത്ത് പുതിയ വിവാദം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വിവിധ സംഘടനകൾ രാജ്യത്ത് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് രാഹുൽ ഗാന്ധി വിയറ്റ്‌നാമിലെ ഹനോയിലേക്ക് പോയെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

വിമാനത്തിനുള്ളിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബി.ജെ.പി നേതാക്കൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. എന്നാൽ യാത്രയെ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്. ലോക്‌സഭ ചേരുമ്പോൾ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴത്തേതെന്നും, അതിനാൽ ബി.ജെ.പിക്ക് ഈ വിഷയത്തിൽ വിമർശിക്കാൻ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും രാഹുലിന്റെ യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ കോൺഗ്രസോ രാഹുൽ ഗാന്ധിയോ ഇതുവരെ നടത്തിയിട്ടില്ല.

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയും സി.ജെ.പിയും തെരുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ, സമരങ്ങളെ നയിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശത്തേക്ക് പോയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസവുമായി എത്തിയിട്ടുണ്ട്. ആഷിഷ് സേത്ത് എന്ന സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നാണ് രാഹുൽ വിമാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് ബി.ജെ.പിയുടെ വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഔദ്യോഗിക പേജുകളും ഈ വീഡിയോ പങ്കുവെക്കുകയുണ്ടായി. പ്രാഥമിക വിവരങ്ങൾ പ്രകാരം പ്രചരിക്കുന്ന വീഡിയോ വ്യാജമല്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *