മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ സാമ്പത്തിക സംവരണത്തെ വൈകാരിക വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശ്രമിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുന്നോക്ക സംവരണത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം എന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. 10% സംവരണം എന്നതിന്റെ പേരില്‍ വലിയ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരെയും കൂട്ടിയോജിപ്പിച്ച് ഇവര്‍ക്ക് ആനുകൂല്യം ഉറപ്പുവരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആരുടെയും അവകാശങ്ങള്‍ സാമ്പത്തിക സംവരണത്തിലൂടെ കവര്‍ന്നെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *