ഓഡിയോളജിസ്റ്റ് ഇന്‍റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് നവംബർ 21ന് രാവിലെ 10.30ന് വാക്ക് – ഇന്‍ – ഇന്‍റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്,യോഗ്യത,അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്‍റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. പ്രായ പരിധി : ഒക്ടോബർ 31ന് 40 വയസ്സ് കവിയരുത്.
വ്യക്തിഗത വായ്പാ പദ്ധതി
സംസ്ഥാന പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജാമ്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വായ്പാ തുക 4,00,000/- രൂപ വരെയാണ്. തിരിച്ചടവ് കാലാവധി : അഞ്ച് വര്‍ഷം. പലിശ നിരക്ക് : 10 ശതമാനം. ഫോൺ : Mob: 9400068511, 0495 – 2767606
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എംസിഎ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എംസിഎ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 23ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2536125, 2537225
തത്സമയ സംപ്രേഷണം
ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യ – 2023 ന്റെ തത്സമയ സംപ്രേഷണം ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ നവംബർ 21ന് രാവിലെ 9.30ന് നടക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ടെണ്ടർ ക്ഷണിച്ചു
ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി : നവംബർ 27. ഫോൺ : 0495 2461197.