പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. നിയമസഭക്ക് അകത്തും പുറത്തും ഈ നാടിന്റെ ശബ്ദമാകാന്‍ രാഹുലിന് കഴിയും. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്നും ഷാഫി വ്യക്തമാക്കി.
എല്‍.ഡി.എഫിന് ബൂമറാങ് ചിഹ്നമായിരുന്നു നല്ലത്. വിവാദങ്ങള്‍ എല്‍.ഡി.എഫിനെ തിരിച്ചടിക്കുന്നു. വിവാദങ്ങളെല്ലാം ബി.ജെ.പിയെ സഹായിക്കാനായിരുന്നു. ഘടകകക്ഷികള്‍ക്കും അതേ അഭിപ്രായം. എല്‍.ഡി.എഫിന്റെ പ്രചരണം പലപ്പോഴും സംഘ്പരിവാര്‍ ലൈനിലായി പോകുന്നു.
ചിഹ്നം പോലും ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായി മുന്നോട്ട് വരും. പരസ്യ വിവാദത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. അഞ്ചക്ക ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.