പാലക്കാട്: പാലക്കാട് എന്‍ഡിഎയ്ക്ക് വിജയം ഉറപ്പെന്ന് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പാലക്കാട്ടേത് ചരിത്രവിജയമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘പാലക്കാട്ടുകാരുടെ വോട്ട് വികസനത്തിന് വേണ്ടിയുള്ളതാണ്. എന്‍ഡിഎയുടെ വിജയത്തോടെ കേരളരാഷ്ട്രീയത്തില്‍ ചരിത്രപരമായ വിധിയെഴുത്താണ് പാലക്കാട് നടത്താന്‍ പോകുന്നത്. വയനാട്ടില്‍ പോളിങ് നിരക്ക് കുറഞ്ഞത് കോണ്‍ഗ്രസിനെതിരായുള്ള വികാരമായി കണക്കാക്കാം. ജനങ്ങളെ വഞ്ചിച്ച് പോയ രാഹുല്‍ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗില്‍ പ്രതിഫലിച്ചു. ഇത് തന്നെയാണ് പാലക്കാടും നടക്കാന്‍ പോകുന്നത്. എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്തായിരിക്കും ഇത്തവണ പാലക്കാട്ടേതെന്ന് അദ്ദേഹം പറഞ്ഞു.