കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും യുവതിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതലാണ് യുവതിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്.
ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *