കാക്കനാട്: വൈദ്യുതി തൂണുകളിൽ പോസ്റ്റർ പതിക്കുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്ഇബി. തൂണുകളിൽ പോസ്റ്റർ പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തും. പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാകും് ഇവർക്കെതിരെ കേസെടുക്കുക.

വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കാനായി മഞ്ഞ പെയിന്റ് അടിച്ച് നമ്പർ രേഖപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നതെന്നാണ് പരാതി. ഇതിന് പുറമേ പോസ്റ്റുകളിൽ ഫ്‌ളക്‌സ് ബോർഡും കൊടിതോരണങ്ങൾ കെട്ടുന്നതും അറ്റകുറ്റിപ്പണി നടത്തുന്ന ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്. കേസിനു പുറമേ ഇവരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനമുണ്ട്.

വൈദ്യുതി തൂണുകളിൽ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും മിക്ക വൈദ്യുതി പോസ്റ്റുകളും പരസ്യങ്ങളാൽ നിറഞ്ഞ് നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *