ഇടുക്കി: തൊടുപുഴയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്. കൃത്യമായ മുന്നറിയിപ്പ് ബോർഡില്ലാതെ റോഡ് തടസപ്പെടുത്താൻ ശ്രമിച്ചതിനാണ് നടപടി.അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിൽ കരാറുകാരനെതിരെ

തെക്കുംഭാഗം റോഡിൽ ഇന്റർ ലോക്ക് ഇടുന്നതിന്റെ ഭാഗമായി പളളിയുടെ സമീപത്താണ് റോഡിന് കുറുകെ കരാറുകാരൻ കയർ കെട്ടിയത്. എന്നാൽ പണി നടക്കുന്നതിന്റെ മുന്നറിയിപ്പ് ബോർഡും റോഡിൽ സ്ഥാപിച്ചിരുന്നില്ല. റോഡിന് കുറുകെ കെട്ടിയത് വീതി കുറഞ്ഞ കയറായതിനാൽ ബൈക്ക് യാത്രികൻ കയറിൽ കുരുങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജോണിയുടെ ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു. ജോണിക്ക് പരുക്ക് പറ്റിയെന്നറിയിച്ചിട്ടും ഉദ്യോഗസ്ഥർ അന്വേഷിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കൂടാതെ റോഡുപണിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്താറില്ലെന്ന ആരോപണവും ഇവർക്കെതിരെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *