കുന്ദമംഗലം:പോലീസ് ഡി വൈ എഫ് ഐഅതിക്രമത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുൻ ഡി സി സി പ്രസിഡണ്ട് കെ സി അബു മാർച്ച്‌ ഉദ്ഘാടനം ചെയ്തു. വേലായുധൻ ചാത്തമംഗലം പരിപാടിയിൽ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട്സി വി സംജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, പി കേളുക്കുട്ടി, ടി കെ ഹിതേഷ് കുമാർ, അനീഷ്, ബാബു നെല്ലൂളി, ഷൈജ വളപ്പിൽ, ലീന വാസുദേവൻ, സെബിൻ, ജിജിത്ത് പൈങ്ങോട്ടുപുറം,ഷരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, പി ഗിരീഷൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *