ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭമാണ് സസ്‌പെന്‍ഷനു കാരണമായി പറഞ്ഞത്. ഇന്ന് സസ്‌പെന്‍ഡ് ചെയ്യപ്പട്ട എംപിമാര്‍ രണ്ടുപേരും ഇടുതുപക്ഷത്തുനിന്നുള്ളവരാണ്.

ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *