ഇടുക്കി: മൂലമറ്റം ചേറാടിയില്‍ മാതാപിതാക്കളെ മകന് വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കല്‍ കുമാരന് (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് അജേഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്.
വെട്ടേറ്റയുടന്‍ തന്നെ കുമാരന് മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
