കൊച്ചി: എറണാകുളം കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകത്തില്‍ ദുര്‍മന്ത്രവാദം ഉള്‍പ്പെടെ സംശയിച്ച് പൊലീസ് . കോതമംഗലം സ്വദേശി നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നൗഷാദിന്റെ സ്വാധീനത്താല്‍ ആണോ കൊലപാതകം എന്നതിലാണ് അന്വേഷണം. രണ്ടാനമ്മ അനീഷയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് ആറു വയസുകാരിയായ മുസ്കാനെ നെല്ലിക്കുഴിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്കാന് പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പ്രതികരിച്ചു.