കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. താന്‍ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് നടത്തിയതെന്ന് എംഎസ് സൊല്യൂഷന്‍ സിഇഔ ഷുഹൈബ് പറഞ്ഞതിന് എതിരാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു, ഇതിലാണ് എംഎസ് സൊല്യൂഷനെതിരെ കണ്ടെത്തല്‍ നടത്തിയത്. കേസില്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഏഴ് വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഎസ് സൊല്യൂഷന്‍സിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചോര്‍ത്തലില്‍ പങ്കുണ്ടെന്നും എഫ്ഐആറില്‍ കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *