സിബ്ഗത്തുള്ള എം
ജനശബ്ദം നൂസ്
ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അവര്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണയില്‍ എത്തിക്കാനും മറ്റുള്ളവര്‍ക്ക് ഇവ വാങ്ങാനും ഉളള അവസരം ഒരുങ്ങുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പന്തീര്‍പാടത്ത്. പ്രദേശിക കൂട്ടായ്മയായ പന്തീര്‍പാടം പൗര സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ ചന്ത എന്ന പേരിലാണ് പ്രാദേശിക വിപണി ഒരുങ്ങുന്നത് . മാര്‍ച്ച് ആദ്യവാരം നടക്കുന്ന ഗ്രാമച്ചന്തയില്‍
പന്തീര്‍പാടത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ , മറ്റ് കുടില്‍ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവ കൂടാതെ ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും വിവിധ വളര്‍ത്തുപക്ഷികളേയും വില്‍ക്കാനും വാങ്ങാനും ഉള്ള സൗകര്യം ഉണ്ടാവും.
പന്തീര്‍പാടത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ച് വരുന്ന പന്തീര്‍പാടം പൗരസമിതി വരുന്ന റിപ്പബ്ലിക് ദിനത്തില്‍ ഗ്രാമ സംഗീതം എന്ന പേരില്‍ പ്രദേശത്തെ കലാകാരന്‍മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. പന്തീര്‍പാടം ആലിക്കുട്ടി , തല്‍ഹത്ത് പന്തീര്‍പാടം, തുടങ്ങി പ്രദേശത്തെ മുഴുവന്‍ കലാകാരന്‍മാരും ഗ്രാമ സംഗീതത്തിന്റെ ഭാഗമാകും.
ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടില്‍ മികച്ച ഇടപെടല്‍ നടത്തുന്ന പൗര സമിതി നൊച്ചിപ്പൊയില്‍ റോഡിലുള്ള പന്തീര്‍പാടത്തെ പൊതു കിണറിന് ചുറ്റും മിനി പാര്‍ക്ക് തയ്യാറാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാനും സംസാരിക്കാനും ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കാനും ഉള്ള സംവിധാനമാണ് മിനിപാര്‍ക്കില്‍ ഉണ്ടാവുക. ഇതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി അനുമതിക്കായി കാത്തിരിക്കുകയാണ് ഇവര്‍.
ഒരുകാലത്തിന്റെ അടയാളമായിരുന്ന റേഡിയോ പരിപാടികള്‍ പന്തീര്‍പാടത്തെ ജനങ്ങള്‍ക്ക് വീണ്ടും ആസ്വദിക്കാനുള്ള സംവിധാനം പബ്ലിക്ക് ലൈബ്രറിയില്‍ സജ്ജീകരിച്ചതിന് പിന്നാലെയാണ് മിനിപാര്‍ക്ക് എന്ന ആശയത്തിലേക്ക് പന്തീര്‍പാടം പൗരസമിതി എത്തിയിരിക്കുന്നത്.
കേരളത്തിലെ ലോറി ഗ്രാമങ്ങളില്‍ ഒന്നായ പത്താംമൈല്‍ എന്ന അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ പന്തീര്‍പ്പാടം ആക്കുന്നതിനും ആ പേര് സര്‍ക്കാര്‍ രേഖകളില്‍ കൊണ്ടുവരുന്നതിനും മുന്‍കൈ എടുത്തതും പൗരസമിതിയാണ്. പന്തീര്‍പാടത്ത് പഞ്ചായത്തുമായി സഹകരിച്ച് ബസ് സ്റ്റോപ്പ് നിര്‍മിക്കാനും, പന്തീര്‍പാടം ടൗണില്‍ നാല് സ്ഥലങ്ങളില്‍ കുടിവെള്ളം സ്ഥാപിക്കാനും നേതൃത്വം നല്‍കിയതും പന്തീര്‍പാടം പൗരസമിതിയാണ്.
പൊതുപ്രവര്‍ത്തകന്‍ ഒളോങ്ങല്‍ സലീം കണ്‍വീനറായും, മധുസൂദനന്‍ ചെയര്‍മാനായും കെ .പി ഗണേഷ് കുമാര്‍ ട്രഷററായും രൂപീകരിച്ച പൗരസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ എംഎല്‍എ യു.സി രാമന്‍, ഖാലിദ് കിളിമുണ്ട,കെ.എം. ഗീരീഷന്‍, എം.പി കേളുക്കുട്ടി, സി .കെ ചന്ദ്രന്‍, ഒ ഉസ്സയിന്‍ കെ. കെ.സി നൗഷാദ് നജീബ് പാലക്കല്‍ ഫാത്തിമ ജസ്ലിന്‍ ,
തുടങ്ങിയവര്‍ അടക്കം പ്രദേശത്തുകാരുടെ സജീവ പങ്കാളിത്തത്തോടെയാണ്‌നാടിന്റെവികസനത്തിനായി പ്രവര്‍ത്തിക്കുന്നത്.