കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കേസിലെ പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്‍ എം എല്‍ എയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി.പ്രതി അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതിന് പിന്നാലെ പി വി ശ്രീനിജന്റെ പരാതിയില്‍ റസീന പരീതിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദീപുവിന്റെ കൊലക്കേസ് പ്രതികള്‍ക്ക് ശ്രീനിജനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ച പശ്ചാത്തലത്തിലാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് തള്ളിയ എം എല്‍ എ തനിക്കെതിരായ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *